
Expat death; കണ്ണൂര്‍ സ്വദേശി ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍
മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പില്‍ വീട്ടില്‍ സജിത് അരൂലിനെയാണ് (41) ഖിസൈസിലെ താമസകെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ദുബൈല്‍ സ്വകാര്യകമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: നാരായണന്‍ കളത്തില്‍വളപ്പില്‍. മാതാവ്: രോഹിണി. ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക്‌ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Comments (0)