Expat death; ദുബൈയിൽ മലയാളി യുവാവ്​ കടലിൽ മുങ്ങിമരിച്ച നിലയിൽ

കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ്​ മുങ്ങി മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച്​ മണിയോടെ ദുബൈയിലെ ജു​മൈറ ബീച്ചിലാണ്​​ അപകടം നടന്നത്​. ഇടുക്കി വാഗമൺ ഏലപ്പാറ സ്വദേശി ഹാബേൽ അനിൽ ദേശായ്​ (30) ആണ്​ മരിച്ചത്​. ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അവധി ദിനമായതിനാൽ ഞായറാഴ്ച രണ്ട്​ കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ്​ ബീച്ചിലേക്ക്​ പോയത്​. നീന്തൽ അറിയാത്തതിനാൽ ഹാബേൽ കരക്കിരിക്കുകയായിരുന്നു. അൽപ സമയത്തിന്​ ശേഷം ഹാബേലിനെ കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിൽ കണ്ടെത്താനായില്ല​. കടലിൽ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന്​ കൂട്ടുകാർ ദുബൈ സിവിൽ ഡിഫൻസിൽ അറിയിക്കുകയായിരുന്നു. സിവിൽ ഡിഫൻസ്​ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ്​ ഹാബേലിനെ കണ്ടെത്തിയത്​.

ഉടൻ ആശു​പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബൈ റാഷിദിയ പൊലീസ്​ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്​. ദുബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്​മോർട്ടം നടപടികൾക്ക്​ ശേഷം തിങ്കളാഴ്ച നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന്​ സാമൂഹിക പ്രവർത്തകനായ നാസർ വാടാനപ്പള്ളി പറഞ്ഞു. ഇടുക്കി ബേതൽ ഹൗസിൽ ആബേലാണ് പിതാവ്​. മാതാവ്​ അനിമോൾ. സഹോദരി അഭിരാമി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top