Expat death; യുഎഇയിലെ താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. ആലപ്പുഴ കായംകുളം സ്വദേശി ബിനു വർഗീസ്(47) ആണ് ദുബൈയിൽ മരിച്ചത്.

ദുബൈയിലെ ജെഎസ്എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ താമസ സ്ഥലത്തെ ബാത്ത്​റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആംബുലൻസും ദുബൈ പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബി.ബി.എ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി).

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top