
Expat death; യുഎഇയിലേക്ക് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞു വീണു:പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു
അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽസ്വരൂപ് ജി.അനിൽ (29) ആണു മരിച്ചത്.ഇന്നലെ പുലർച്ചെ 4.30ന് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിൽ ദുബായിലേക്കു പോകാൻ ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിൽനിന്നു യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഉടൻ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയർ കണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിങ് കമ്പനി മാനേജിങ് പാർട്നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി.ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻവീട്ടിൽ ഓമനയുടെയും മകനാണ്.
Comments (0)