
Expat death; യുഎഇയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് മലയാളികൾ മരിച്ചു
Expat death; അബൂദബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിക്കവെ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. അൽഗ്രീം ഐലൻഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
പഞ്ചാബ് സ്വദേശിയായ തൊഴിലാളി വാതകം ശ്വസിച്ച് ടാങ്കിലേക്ക് വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികളും ഇതിനുള്ളിലേക്ക് വീഴുകയും ഇരുവരും മരിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർനടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ പഞ്ചാബ് സ്വദേശി ചികിത്സയിലാണ്.
Comments (0)