
Expat death; യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് പ്രവാസി മലയാളി മരണപ്പെട്ടു
Expat death;……യുഎഇയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച ശ്രീഗോഗുലത്തിൽ കാർത്തിക് സുകുമാരന്റെ (38) സംസ്കാരം നടത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഷാർജയിൽ ക്രിക്കറ്റ് മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കാർത്തിക് കുഴഞ്ഞ് വീഴുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

റെഡിങ്ടൺ ഐടി കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു കാർത്തിക്. ഇത് കൂടാതെ സ്വന്തമായി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. മാരത്തണിൽ പതിവായി ഓടുന്ന കാർത്തിക് കഴിഞ്ഞയാഴ്ച നടന്ന ദുബായ് മാരത്തണിലും പങ്കെടുത്ത് മെഡൽ നേടിയിരുന്നു.
ഒറ്റപ്പാലം ലക്കിടിയിൽ ഫിറ്റ്നസ് സ്പോർട്സ് ക്ലബ്ബും നടത്തിയിരുന്നു. സുകുമാരന്റെയും സരളയുടെയും മകനാണ്. സിനിമാ സംഘട്ടന സംവിധായകൻ മാഫിയാ ശശിയുടെ മകൾ സന്ധ്യയാണ് ഭാര്യ. മക്കൾ: വിധുല, പ്രേരണ, ആരാധന.
Comments (0)