Expat death; പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പാലക്കാട് പട്ടാമ്പി സ്വദേശി കുറിയാത്തുതൊടിയിൽ മുഹമ്മദ് ഷാഫി(39)യാണ് മരിച്ചത്. ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ ഷക്ലാൻ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു.
![](http://www.pravasinewsdaily.com/wp-content/uploads/2025/01/WhatsApp-Image-2024-12-15-at-12.21.51-PM-5.jpeg)
ദിവസങ്ങൾക്ക് മുമ്പ് കുഴഞ്ഞുവീണ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അബൂബക്കർ. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.