
Expat death; യുഎഇയിൽ നിന്ന് റിയാദിൽ എത്തിയ പ്രവാസി മലയാളി മരിച്ചു
Expat death; യുഎഇയിൽ നിന്ന് ബിസിനസ് വിസയിൽ റിയാദിലെത്തിയ മലയാളി മരിച്ചു. പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) ആണ് റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് യുഎഇയിൽ നിന്ന് ബിസിനസ് വിസയിൽ റിയാദിൽ എത്തിയത്.

അതിനിടയിൽ അസുഖം ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ഇബ്രാഹിം, മാതാവ്: ആയിഷ, ഭാര്യ: റസിയ, മക്കൾ: അബ്ദു സമദ്, അബ്ദു സലാം. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ നേതൃത്വം നൽകുന്നു.
Comments (0)