Expat death; ദുബായിലുണ്ടായ വാഹനാപകടത്തിൽ നെടുങ്കണ്ടം സ്വദേശി യുവാവ് മരിച്ചു. നെടുങ്കണ്ടം ബാലഗ്രാമിലെ പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി.ജോൺസൺ (39) ആണ് മരിച്ചത്.

മനു ക്രിസമസ് ദിനത്തിൽ പുലർച്ചെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങി റോഡിനു കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് അപകടത്തിൽപെടുകയായിരുന്നു. ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സംസ്കാരം ബാലഗ്രാം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും.