Expat death; പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലിൽ മുഹമ്മദ് ഫായിസിനെയാണ് (25) മരിച്ചനിലയില്‍ കണ്ടെത്തിയത്.

അബുദാബിയിലെ താമസസ്ഥലത്താണ് ഫായിസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറുമാസമായി അല്‍ നാസര്‍ റസ്റ്ററന്‍റ് ജീവനക്കാരനായിരുന്നു. ഷറഫുദ്ദീന്‍റെയും നഫീസയുടെയും മകനാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.