
Expat death; ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫയാണ് (51) മരിച്ചത്. ഖവാനീജിലൂടെ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ ചെറിയ പരിക്കേറ്റു. ഹനീഫയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നിരവധി വർഷങ്ങളായി ദുബൈയിലുള്ള ഹനീഫ ഒരു അറബ് വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മിർദിഫ് എച്ച്.എം.എസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. മാതാവ്: റുഖിയ (മറക്കാൻ കടവ്പറമ്പ്). ഭാര്യയും രണ്ട് മക്കളുമുണ്ട്.
Comments (0)