Posted By Ansa Staff Editor Posted On

Expat death; യുഎഇയിലെ ബീച്ചിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ട മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം ദുബായിൽ ഖബറടക്കി

Expat death; കഴിഞ്ഞ വെള്ളിയാഴ്ച്ച ദുബായിലെ മംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണപ്പെട്ട കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എ.പിയുടെ മകൻ വിദ്യാർത്ഥിയായ മഫാസ് (15) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാനിധ്യത്തിൽ ദുബായിലെ ഖിസൈസ് മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മഫാസിന്റെ സഹപാഠികളും, നാട്ടുകാരും, ബന്ധു മിത്രാതികൾ തുടങ്ങി വൻ ജനാവലി പ്രാർത്ഥനയിലും, കബറടക്ക ചടങ്ങിലും പങ്കെടുത്തു. ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് അനുബന്ധ കാര്യങ്ങൾ ചെയ്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *