പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍. മോട്ടോര്‍ വാഹനവകുപ്പിന്‍റെ നിബന്ധനപ്രകാരം ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് പ്രവാസികള്‍ക്ക് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം അനിവാര്യമാണ്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കുകയുള്ളൂ.

വിദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത സ്വദേശി ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.
ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ പ്രവാസികള്‍ക്കും ലൈസന്‍സ് പുതുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്‍കിയിരുന്നു. യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ചികിത്സിക്കാന്‍ അനുമതിയുള്ള ഒട്ടേറെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും അവിടത്തെ രജിസ്ട്രേഷനാണ് ഉപയോഗിക്കുന്നതിനാല്‍ അത് മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കില്ല. ഇതില്‍ കൈക്കൂലി വാങ്ങുന്ന സാഹചര്യവുമുണ്ട്.