Expat malayali dead;നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Expat malayali dead; ജിദ്ദ: ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു. മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് നിര്യാതനായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് മരണം ഹൃദയാഘാതം രൂപത്തിൽ എത്തിയത്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഉച്ചക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുന്നതിനായി എയർപോർട്ടിലേക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ഷറഫിയയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. അനന്തര നടപടി ക്രമങ്ങൾക്കായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top