Posted By Nazia Staff Editor Posted On

Expat malayali dead;സുഹൃത്തുമായി വിമാനത്താവളത്തിൽ നിന്നും മടങ്ങും വഴി നെഞ്ചുവേദന; മലയാളി സാമൂഹികപ്രവർത്തകൻ മരണപ്പെട്ടു

Expat malayali dead;റിയാദ് ∙ വിമാനത്താവളത്തിൽ നിന്നും സുഹൃത്തിനെ കൂട്ടി വരികയായിരുന്ന പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ വാഹനത്തിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരിയായിരുന്ന കോഴിക്കോട്, കൊയിലാണ്ടി സ്വദേശി ഐസ്പ്ലാൻറ് റോഡിൽ ആബിദനിവാസിൽ (അമൽ), ടി.വി. സഫറുല്ല ആണ് മരിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കൊയിലാണ്ടി-കൊല്ലം നഗരസഭാ കൗൺസിലറും, മുസ്​ലിം ലീഗ്  മുനിസിപ്പൽ കമ്മറ്റി പ്രസിഡൻ്റുമായ  കെ.എം. നജീബ് ഭാര്യാ സഹോദരനാണ്.പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ, ഫാത്തിമ എന്നിവർ മാതാപിതാക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടികൾ പൂർത്തീകരിക്കാൻ റിയാദ്  കെഎംസിസി ,കോഴിക്കോട് ജില്ലാ കെഎംസിസിവെൽഫെയർ വിങ് നേതാക്കളും പ്രവർത്തകരും രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

Comments (0)

Leave a Reply

Your email address will not be published. Required fields are marked *