expat malayali dead;ക്രിക്കറ്റ് പന്തെറിയുമ്പോൾ നെഞ്ചുവേദന; ഗൾഫിൽ മലയാളി മരണപ്പെട്ടു

Expat malayali dead;ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് റിയാദ് എക്സിറ്റ് 14-ലെ ഹയാത്ത് ആശുപത്രിയിൽ ഇന്ന് രാവിലെ മരിച്ചത്. 

രാവിലെ റിയാദ് എക്സിറ്റ് 16 സുലൈയിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബൗൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ സഹകളിക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരിച്ചു. 12 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പിതാവ്: ഗോപാൽ (പേരതൻ), മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ: ദ്യാൻ ദേവ്, അനയ് ദേവ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top