
Expat malayali dead;ദുബായിൽ നിന്ന് സൗദിയിലെത്തിയത് ജോലിക്കായി; ഒടുവിൽ ആഗ്രഹങ്ങൾ എല്ലാം ബാക്കിയാക്കി മരണം
Expat malayali dead;ജോലിക്കായി ദുബൈയിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കേരളപുരം സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ അമ്പലംവിള തെക്കേതിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ നൗഷാദ് (49) ആണ് മരിച്ചത്. ജിദ്ദ അബ്ഹുറിലെ താമസസ്ഥലത്ത് ഇന്നലെ രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. നൗഷാദ് ദുബൈയിൽനിന്ന് പ്രൊജക്ട് വർക്കിനായി ജിദ്ദയിൽ എത്തിയതായിരുന്നു. ഭാര്യ: നജ്മ. മക്കൾ: സൈതലി, മുഹമ്മദ് അനസ്, ഇരുവരും വിദ്യാർഥികളാണ്.
Comments (0)