Expat malayali dead:റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
പക്ഷാഘാതത്തെ തുടർന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത് റൂമിൽ തളർന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബുഷ്റ ബീവി. മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ് മൻസൂരിയയിൽ ഖബറടക്കും. ഇതിന് ആവശ്യമായ നിയമനടപടികൾ ഐ.സി.എഫ് വെൽഫെയർ പ്രസിഡൻറ് ഇബ്രാഹിം കരീമിെൻറ നേതൃത്വത്തിൽ ‘സഫ്വ ടീം’ ചെയ്യുന്നു.