expat malayali dead:ദുബായിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശി യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ അസീസിൻ്റെയും സഫിയയുടെയും മകനായ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും ഇന്നലെ ശനിയാഴ്‌ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: റുഫ്‌സി. മക്കൾ: അലീന അസീസി, അസാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന.