expat malayali dead;റിയാദ് ∙ എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നാണ് വിവരം. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍.
ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. തനിച്ചാണ് താമസം. കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.