Expat malayali dead:മക്കളോടൊപ്പം താമസിക്കാൻ ദുബൈയിലെത്തിയ മലയാളി മരണപ്പെട്ടു

Expat malayali dead; ദുബൈ: പാറപ്പള്ളിയിലെ പൗര പ്രമുഖനും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പരേതനായ പി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (70) അന്തരിച്ചു. ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം പത്തിനാണ് നാട്ടിൽ നിന്നും ദുബൈയിലുള്ള മക്കളോടൊപ്പം താമസിക്കാൻ ഖദീജ ഹജ്ജുമ്മ എത്തിയത്. ശാരീരിക അസ്വസ്ഥകൾ കാരണം നാല് ദിവസം മുമ്പാണ് ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊത്തിക്കാലിലെ പൗര പ്രമുഖനായിരുന്ന പരേതരായ ഹസ്സൻ ഹാജിയുടെയും ആയിഷയുടെയും മകളാണ് ഖദീജ ഹജ്ജുമ്മ. ദുബൈ-കാസർഗോഡ് ജില്ലാ കെ.എം.സി.സി സെക്രട്ടറി പി.എച്ച് ബഷീർ, വ്യസായികളായ പി.എച്ച് അബ്ദുൽ റഹിമാൻ, പി.എച്ച് നാസർ (ഇരുവരും ഷാർജ), ഫാത്തിബി, റംല, സാജിദ, പരേതയായ സുഹറ എന്നിവർ മക്കളും; അബൂബക്കർ, അബ്ദുറഹിമാൻ വടകരമുക്ക്, ഖാദർ എടത്തോട്, സഫിയ ചിത്താരി, ഹാജറ മണിക്കോത്ത്, സഫിയ വടകരമുക്ക്, പരേതനായ മുഹമ്മദ് കുഞ്ഞി മൗവ്വൽ എന്നിവർ മരുമക്കളുമാണ്. കെ.എം ഹമീദ്, മുഹമ്മദ്, ഖാദർ, കുഞ്ഞബ്ദുള്ള, അഷറഫ്, മറിയം ശരീഫ സഹോദരങ്ങളാണ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോകുന്ന മൃതദേഹം പാറപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

https://chat.whatsapp.com/IuiTptbQzKtHQ6htIMNQ3Y

Comments (0)

Leave a Reply

Your email address will not be published. Required fields are marked *