expat dead:ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയും മുൻപേ ഗൾഫിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

Expat dead: റിയാദ്∙ സൗദിയിൽ ജോലിയിൽ പ്രവേശിച്ച് ഒരു മാസം തികയും മുൻപേ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം അൻപത്തഞ്ചാം മൈൽ സ്വദേശി അരക്കുപറമ്പ് ചക്കാലകുന്നൻ വീട്ടിൽ സൈനുൽ ആബിദ് (34) ആണ് റിയാദിലെ മുവാസത്ത് ആശുപത്രിയിൽ മരിച്ചത്.

രണ്ടാഴ്ച മുൻപ് റിയാദ് റിമാലിന്റെ അടുത്തുള്ള ദമാം ഹൈവേയിൽ റോഡ്സൈഡിൽ നിൽക്കുമ്പോൾ ബംഗ്ലാദേശി പൗരൻ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് സൈനുൽ ആബിദിന് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് മുവാസത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

പുതിയ തൊഴിൽ വീസയിൽ റിയാദിലെത്തിയിട്ട് ആകെ 28 ദിവസം പിന്നിടുമ്പോഴാണ് സൈനുൽ ആബിദ് വിടവാങ്ങിയത്. 

മാതാപിതാക്കൾ: അബൂബക്കർ, ജമീല. ഭാര്യ: ഫാത്തിമത്ത് റിഷാദ്.

സൈനുൽ ആബിദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരുന്നു. സംസ്‌കാരം പിന്നീട് നാട്ടിൽ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top