Expat malayali dead; മകളുടെ വിവാഹത്തിനായി നാട്ടിലെത്തി; വീട്ടിലേക്കുള്ള യാത്രയിൽ അപകടം; മരണം വിശ്വസിക്കാനാകാപ്രവാസി സുഹൃത്തുക്കൾ

Expat malayali dead;കൊച്ചി: മകളുടെ വിവാഹത്തിനായി മദീനയിൽ നിന്നും നാട്ടിലെത്തി വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു അബ്ദുൽ സത്താറും കുടുംബവും അപകടത്തിൽപെടുന്നത്. കൊച്ചി വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ സത്താറും മകൾ ആലിയയും മരിച്ചു. മദീനയിൽ ആയിരുന്നു സത്താർ ജോലി ചെയ്തിരുന്നത്. മദീനയിൽ നിന്നും ബുധനാഴ്ച ഉച്ചക്ക് ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈൻ വഴിയാണ് അദ്ദേഹം നാട്ടിലെത്തിയത്. സത്താറിന്റെ വിയോഗം വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് മദീനയിൽ പ്രവാസികൾ.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

വ്യാഴാഴ്ച പുലർച്ചെ 3.30-ഓടെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നത്. സത്താറിനെ വിളിക്കാൻ വേണ്ടി കുടംബം എത്തിയിരുന്നു. ഇവിടെ നിന്ന് എല്ലാവരും വീട്ടിലേക്ക് പോകുന്ന വഴി ആറംഗ കുടുംബം സഞ്ചരിച്ച ഇന്നോവ കാർ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ കെ വി ജെട്ടി ജങ്ഷനിൽവെച്ച് അപകടത്തിൽപ്പെട്ടു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം സംഭവിക്കുന്നത്. അബ്ദുൽ സത്താറും മകൾ ആലിയയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുടുംബാംഗങ്ങളും ഡ്രൈവറും അടക്കം മറ്റ് നാലു പേർ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കഴിഞ്ഞ 20 വർഷത്തോളമായി സത്താർ സൗദിയിൽ കഴിയുന്നു. ദമ്മാം അൽ ഖോബാറിനടുത്ത് തുഖ്ബയിലും അൽ അഹ്സയിലും റിയാദിലും ആണ് ആദ്യം ജോലി ചെയ്തിരുന്നത്. അതിന് ശേഷം രണ്ട് വർഷം മുമ്പാണ് സൗദിയിലേക്ക് വരുന്നത്. എല്ലാവരോടും വളരെ സൗമൃമായ സംസാരിക്കുന്ന പ്രകൃതക്കാരൻ ആണ് സത്താർ. മദീനയിൽ ഏത് പരിചയക്കാരൻ എത്തിയാലും സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്ന പതിവ് അദ്ദേത്തിനുണ്ട്. മിക്ക സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.

ഹജ്ജ് സമയത്ത് മദീനയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. തുഖ്ബയിലും അൽ അഹ്സയിലും മദീനയിലുമെല്ലാം ഐസിഎഫ് സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. സത്താറിനൊപ്പം മരിച്ച ആലിയയുടെ വിവാഹത്തിനാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിൻറെ ഒരുക്കൾ എല്ലാം ചെറിയ രീതിയിൽ പൂർത്തിയായിരുന്നു. നിക്കാഹ് നടത്താൻ വേണ്ടിയാണ് നാട്ടിലെത്തിയത്. ഉപ്പയും മകളും ഒന്നിച്ചു മരണപ്പെട്ട വിവരം വളരെ വെെകിയാണ് ബന്ധുക്കൾ അറിഞ്ഞത്.

വ്യഴാഴ്ച വൈകീട്ട് തന്നെ രണ്ട് മൃതദേഹങ്ങളും ഖബറടക്കി. പിതാവ്: പരേതനായ ശംസുദ്ധീൻ, മാതാവ്: റുഖിയത്ത്, ഭാര്യ: ഹസീന, മക്കൾ: അപകടത്തിൽ മരിച്ച ആലിയ, അർഷദ് (17), ആൽഫിയ (13). സത്താറിന്റെ വിയോഗം വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് മദീനയിലെ പ്രവാസികൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *