Expat missing; ദുബായിലെ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല

Expat missing; ദുബായിലെ മംസാർ ബീച്ചിൽ ഒഴുക്കിൽപെട്ട മലയാളി വിദ്യാർത്ഥിയെ കാണ്മാനില്ല. കാസർഗോഡ് ചെർക്കള തൈവളപ്പ് സ്വദേശി അഷ്റഫ് എ.പി യുടെ മകൻ മഫാസിനെ (15) ആണ് മംസാർ ബീച്ചിൽ പന്ത് എടുക്കാൻ പോകുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇന്നലെ നവംബർ 15 വെള്ളിയാഴ്ച്ച രാത്രിയോടെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയതായിരുന്നു മഫാസ്. ദുബായ് നിംസ് (New Indian Model School Dubai ) സ്‌കൂളിലെ വിദ്യാർത്ഥിയാണ് . അഷ്റഫ്.- നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മഫാസ്. തൈവളപ്പ് മഹല്ല് ഗൾഫ് കമ്മിറ്റി പ്രസിഡൻ്റ് ആണ് പിതാവായ അഷ്റഫ്. ഒഴുക്കിൽപെട്ട മഫാസിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top