Posted By Nazia Staff Editor Posted On

Expat missing case; യുഎഇയിൽ കാണാതായ 18കാരനെ  കണ്ടെത്തി

Expat missing case;ദുബൈ: സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് ദേരയിലെ താമസ സ്ഥലത്ത് നിന്നിറങ്ങിയ ശേഷം ദിവസങ്ങളായി കാണാതായ തളിപ്പറമ്പ് സ്വദേശി ഹസീബ് റഹ്മാനെ (18) റാഷിദിയ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയതായി വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹസീബിനെ കാണാതായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

 ഇതേത്തുടര്‍ന്ന്, ദുബൈ പൊലിസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം ദേര അല്‍ബറാഹയില്‍ നിന്നും മറ്റൊരാളുടെ ഫോണുപയോഗിച്ച് നാട്ടിലുള്ള മാതാവ് ഫാത്തിബിയെ ഹസീബ് വിളിച്ചിരുന്നുവെന്നും മറ്റു വിവരമൊന്നും പിന്നീട് ലഭിച്ചില്ലെന്നും പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞിരുന്നു.

ഹസീബിനെ കണ്ടെത്താന്‍ സഹായിക്കണമെന്നഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും വിവരങ്ങള്‍ പങ്കു വച്ചിരുന്നു. ഏതായാലും, ഇപ്പോള്‍ ഹസീബിനെ കണ്ടെത്തിയതിനാല്‍, ഇനി അക്കാര്യം മാത്രം സഹൃദയര്‍ ഷെയര്‍ ചെയ്യണമെന്നും, കുട്ടിയെ ലഭിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *