Posted By Nazia Staff Editor Posted On

Expat woman;22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി

Expat woman: ദുബായ്: ദുബായ് റോഡുകളിലൂടെ 22 വീലുകളുള്ള കൂറ്റന്‍ ട്രക്ക് ഓടിച്ചുപോവുന്ന അബായ ധരിച്ച യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരം. ഇന്ത്യക്കാരിയായ ഫൗസിയ സഹൂറാണ് ദുബായിലെ ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി ട്രക്ക് ഡ്രൈവറായി സേവനം അനുഷ്ഠിക്കുന്നത്. യുഎഇയില്‍ ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ബഹുമതിയും ഫൗസിയക്ക് സ്വന്തം.പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം നല്‍കി. എന്തിനെയും കരുത്തോടെ നേരിടാനുള്ള തന്റേടവും അവര്‍ പകര്‍ന്നു നല്‍കി. കഴിഞ്ഞ റമദാനില്‍ ഉമ്മ കൂടി യാത്ര പറഞ്ഞതോടെ ഫൗസിയ ശരിക്കും ഒറ്റക്കായി. ജീവിതം അവസാനിച്ചതു പോലെയുള്ള അവസ്ഥയായിരുന്നു തന്റേതെന്ന് ഫൗസിയ പറഞ്ഞു. എന്നാല്‍ മമ്മി പകര്‍ന്നു നല്‍കിയ കരുത്തില്‍ അവര്‍ വീണ്ടും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുറച്ച് മുന്നോട്ടുവന്നു. അങ്ങനെയാണ് വനിതകളില്‍ അധികമാരും താണ്ടിയിട്ടില്ലാത്ത ട്രക്ക് ഡൈവിംഗിലേക്ക് അവര്‍ തിരിഞ്ഞത്. 2013ല്‍ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കിയ ഫൗസിയ, ഹെവി ലൈസസന്‍സിനായി അപേക്ഷ നല്‍കി.നേത്ര പരിശോധനയും ശാരീരികക്ഷമതാ പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റുകളും പൂര്‍ത്തായാക്കി ലൈസന്‍സ് സമ്പാദിച്ച ഉടന്‍ തന്നെ ഫുജൈറയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും കിട്ടി. ഡ്രൈവിംഗ് പരിശീലത്തിനിടെ തന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം യുഎളിയില്‍ ഡ്രൈവിംഗ് പരിശീലന രംഗത്ത് സ്ത്രീകളില്ല എന്നതാണ്. എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഇവർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *