
പ്രവാസി മലയാളി യുഎഇയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
യുഎഇയിലെ അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുതുശേരി ആലുങ്കൽ (കാളേച്ചിൽ) മനു ഡി.മാത്യു (36) ആണ് മരിച്ചത്.

മനു സഞ്ചരിച്ച കാർ ശനി രാത്രി 10ന് നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മല്ലപ്പള്ളി പരിയാരം താന്നിമൂട്ടിൽ ക്രിസ്റ്റിമോൾ ജോണി. മക്കൾ: ബേർണിസ് മനു, ബെനീറ്റ മനു.

Comments (0)