പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. അബുദാബി ഖലീഫ സിറ്റിയിൽ ജോലിചെയ്യുന്ന കാരാകുറുശ്ശി വാഴേമ്പുറം പുതുക്കുടിച്ചോല അബ്ദുൽ മജീദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുൽ മജീദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണു മരിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

ആറ് മാസം മുൻപാണു നാട്ടിൽ വന്നു തിരികെപ്പോയത്. 30 വർഷമായി പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. പിതാവ്: പി.സി.സി.മുഹമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: ഷറഫുന്നീസ, ഷജ്‌ല, ഷഹീന. മരുമക്കൾ: നാസർ, അസീസ്, റൗഫ്.
