Expatriate Malayali;മലയാളിയെ ഞെട്ടിച്ച്​ ബാങ്ക്​ അക്കൗണ്ടിൽ എത്തിയത് കോടികൾ!!വിശ്വസിക്കാനാകാതെ ഞെട്ടി പ്രവാസി

Expatriate Malayali; ദുബൈ: ദുബൈയിൽ 15വർഷമായി പ്രവാസിയായ മുഹമ്മദ്​ യാസിർ കഴിഞ്ഞ ആഴ്ച എ.ടി.എമ്മിൽ കയറി തന്‍റെ ബാങ്ക്​ ബാലൻസ്​ പരിശോധിച്ചപ്പോൾ ഞെട്ടി. അവിശ്വസനീയമായ, തനിക്ക്​ ഊഹിക്കാൻ പോലും പറ്റാത്ത വലിയ തുക അക്കൗണ്ടിൽ കാണിക്കുന്നു. എമിറേറ്റ്​സ്​ ഐഡിയും പാസ്​പോർട്ടും അപ്​ഡേറ്റ്​ ചെയ്ത ശേഷം എ.ടി.എം കാർഡ്​ ശരിയായോ എന്നറിയാനാണ്​ എ.ടി.എമ്മിൽ കയറിയത്​. അപ്പോഴാണ്​ 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടിയോളം ദിർഹം​ ബാലൻസ്​ കാണിച്ചത്​. കൃത്യമായി പറഞ്ഞാൽ 999974123.14ദിർഹം ബാലൻസ്​.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വന്നപ്പോൾ എ.ടി.എമ്മിൽ നിന്ന്​ ലഭിച്ച സ്ലിപ്പ്​ ചില സുഹൃത്തുക്കൾക്ക്​ അയച്ച്​ പരിശോധിച്ചപ്പോൾ എല്ലാവരും ഇത്​ വൻതുക തന്നെയെന്ന്​ ഉറപ്പിച്ചു. പിന്നീട്​ ആശങ്കയുടെ മണിക്കൂറുകളായിരുന്നു. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്​ടപ്പെടുമോ എന്നും ഭയപ്പെട്ടു.

പിറ്റേന്ന്​ ബാങ്കിൽ ചെന്ന്​ വിഷയം പറഞ്ഞപ്പോൾ സാ​ങ്കേതികമായ കാരണങ്ങളാലാണ് അക്കൗണ്ടിൽ​ വൻതുക കാണിച്ചതെന്നാണ്​ അധികൃതർ വിശദീകരിച്ചതെന്ന്​ യാസർ പറഞ്ഞു. തുടർന്ന്​ ഒരു ഫോം തന്ന്​ പൂരിപ്പിച്ച്​​ ബാങ്കിൽ ഏൽപിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. പിന്നീട്​ മൂന്നു ദിവസത്തിനകം അക്കൗണ്ട്​ പഴയപടിയാവുകയും ചെയ്തു.

അതേസമയം, കെ.വൈ.സി അപ്​ഡേറ്റ്​ ചെയ്തില്ലെങ്കിൽ അക്കൗണ്ടിൽ നെഗറ്റീവ്​ തുക കാണിക്കുമെന്നും അത്തരത്തിൽ വരുന്ന തുകക്കൊപ്പം ‘നെഗറ്റീവ്​’ ചിഹ്നം കാണിക്കാത്തതിനാലാണ്​ വൻതുകയെന്ന്​ തോന്നുന്നതെന്നും ബാങ്കിങ്​ മേഖലയിലെ വിദഗ്​ധർ പറയുന്നു. കോഴിക്കോട്​ മൂഴിക്കൽ സ്വദേശിയായ യാസിർ ദുബൈ ആർ.ടി.എയിൽ ഡ്രൈവറാണ്​.

Expatriate Malayali shocked by crores in bank account!

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version