കരിപ്പൂർ: ഈ മാസം 20 മുതൽ ഇൻഡിഗോയുടെ പുതിയ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ച് അധികൃതർ. പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകുന്നരീതിയിൽ കോഴിക്കോട് നിന്ന് അബുദാബിയിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്. എല്ലാദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയിൽ എത്തും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അവിടെ നിന്ന് പുലർച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. ഈ സർവീസ് ജനുവരി 15 വരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ സർവീസ് നീട്ടിയേക്കും.നിലവിൽ ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ എയർലെെൻസ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നത്.