പൊ​തു​മാ​പ്പി​ലും നാ​ട​ണ​യാ​നാ​കാ​തെ പ്രവാസി മ​ല​യാ​ളി: സന്മനസുള്ളവർ സഹായിക്കുക

യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ടു മാ​സ​ത്തെ പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ന്‍ 10 ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ നാ​ട​ണ​യാ​നാ​കാ​തെ നൊ​മ്പ​ര​മാ​യി മ​ല​യാ​ളി യു​വാ​വ്. എ​ട്ട​ര വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹം നാ​ട്ടി​ല്‍ നി​ന്ന് എ​ത്തി​യി​ട്ട്. ത​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന താ​മ​സ​സ്ഥ​ലം ഒ​ഴി​ഞ്ഞ​പ്പോ​ള്‍ കെ​ട്ടി​ട ഉ​ട​മ​ക്ക് ക്ലി​യ​റ​ന്‍സ് ന​ല്‍കാ​ന്‍ വി​ട്ടു​പോ​യ​താ​ണ് യു​വാ​വി​ന്​ വി​ന​യാ​യ​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കെ​ട്ടി​ട ഉ​ട​മ ന​ൽ​കി​യ കേ​സ്​ സം​ബ​ന്ധി​ച്ച്​ അ​റി​ഞ്ഞി​രു​ന്ന​തു​മി​ല്ല. വാ​ട​ക​യി​ന​ത്തി​ല്‍ 31,167 ദി​ര്‍ഹം ന​ല്‍കാ​നു​ണ്ടെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റൊ​രാ​ളു​മാ​യി ചേ​ര്‍ന്ന് ന​ട​ത്തി​യി​രു​ന്ന ബി​സി​ന​സും ന​ഷ്ട​ത്തി​ലാ​യ​തി​നെ തു​ട​ര്‍ന്ന് നി​ർ​ത്തേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ എ​ട്ടു മാ​സ​മാ​യി വി​സ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. യു.​എ.​ഇ സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് നി​ല​വി​ല്‍ വ​ന്ന​തോ​ടെ പി​ഴ​കൂ​ടാ​തെ നാ​ട്ടി​ല്‍ പോ​കാ​നാ​യി ഔ​ട്ട്‌ പാ​സി​ന് ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്കെ​തി​രെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സു​ള്ള വി​വ​രം അ​റി​യു​ന്ന​ത്.

ഭീ​മ​മാ​യ തു​ക അ​ട​ക്കാ​ന്‍ നി​ര്‍വാ​ഹ​മി​ല്ലെ​ന്ന​തി​നാ​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ത​ല്‍ക്കാ​ലം 5000 ദി​ര്‍ഹം അ​ട​ക്കാ​നും ബാ​ക്കി തു​ക വി​സ​യു​ടെ കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ക്കി​യ ശേ​ഷം അ​ട​ച്ച് തീ​ര്‍ക്കാ​നും സ​മ്മ​തി​ച്ച​താ​യി യു​വാ​വ്​ പ​റ​യു​ന്നു. പു​തി​യ വി​സ​യ​ടി​ച്ച രേ​ഖ​യും ചെ​ക്ക് ഗാ​ര​ന്റി​യും ന​ല്‍ക​ണ​മെ​ന്ന​താ​ണ് റി​യ​ല്‍ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​ടെ ഡി​മാ​ൻ​ഡ്. എ​ന്നാ​ല്‍, കേ​സി​ല്‍ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ആ​ദ്യം കെ​ട്ടി​വെ​ക്കാ​നു​ള്ള 5000 ദി​ര്‍ഹം ത​ന്നെ പ​ല​രോ​ടാ​യി ക​ടം വാ​ങ്ങി​യ​താ​ണ്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ പ​രി​ച​യ​ത്തി​ലു​ള്ള ഒ​രു ഗാ​ര്‍മെ​ന്‍റ്സ് സ്ഥാ​പ​നം ഇ​യാ​ള്‍ക്ക് വി​സ ന​ല്‍കാ​മെ​ന്ന് ഏ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും വി​സ​യ​ടി​ക്കാ​നു​ള്ള തു​ക ഇ​യാ​ള്‍ത​ന്നെ ക​ണ്ടെ​ത്ത​ണം എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി. രോ​ഗി​ക​ളാ​യ ബാ​പ്പ​യും ഉ​മ്മ​യും ഒ​രു പെ​ങ്ങ​ളു​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക അ​ത്താ​ണി​യാ​ണ് അ​വി​വാ​ഹി​ത​നാ​യ 29കാ​ര​ൻ. നി​ത്യ​രോ​ഗി​ക​ളാ​യ മാ​താ​പി​താ​ക്ക​ളെ ക​ണ്ടി​ട്ട് എ​ട്ട​ര വ​ര്‍ഷ​ത്തോ​ള​മാ​യി. 10 ദി​വ​സം മാ​ത്രം ബാ​ക്കി​യു​ള്ള ഈ ​പൊ​തു​മാ​പ്പി​ലെ​ങ്കി​ലും സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​ല്‍ നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍. ഇ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ 0588205246.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top