ഹൈക്കിങ്ങിനിടെ പ്രവാസി വിദ്യാർഥിക്ക് സൂര്യതാപമേറ്റ് യുഎഇയിൽ മരണപ്പെട്ടു

ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഷോണിന്‍റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഞായറാഴ്ച വടക്കൻ എമിറേറ്റുകളിലൊന്നിൽ ഹൈക്കിങ് നടത്തുമ്പോഴായിരുന്നു മകൻ തളർന്നുവീണതെന്ന് പിതാവ് ഏലിയാസ് സിറിൽ ഡിസൂസ പറഞ്ഞു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലിൽ മിടുക്കനായിരുന്ന ഷോൺ കായികതാരവും മലകയറ്റക്കാരനുമായിരുന്നു.

ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) റിപ്പോർട് പ്രകാരം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അൽ ജസീറയിലാണ്– 44.8 ഡിഗ്രി സെൽഷ്യസ്. കടുത്ത വേനൽക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *