പേ​ന ക​ണ്ണി​ൽ​ക്കൊ​ണ്ട്​ പ​രി​ക്കേ​റ്റ് പ്രവാസി വി​ദ്യാ​ർ​ഥി: ഒടുവിൽ സംഭവിച്ചത്…

ക​ണ്ണി​ൽ പേ​ന​കൊ​ണ്ട്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടെ കാ​ഴ്ച വീ​ണ്ടെ​ടു​ത്ത്​ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ. 11ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ൻ ദീ​ക്ഷി​ത് കൊ​ട്ടി​യാ​ട്ടി​ല്‍ അ​നൂ​പി​നാ​ണ്​ സ്കൂ​ളി​ൽ വെ​ച്ച്​ ബാ​ൾ​പേ​ന കൊ​ണ്ട്​ വ​ല​ത്​ ക​ണ്ണി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 20നാ​യി​രു​ന്നു സം​ഭ​വം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

കു​ട്ടി​യെ ഉ​ട​ൻ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക്​ ഗു​രു​ത​ര​മാ​യ​തി​നാ​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി മ​ൻ​ഖൂ​ലി​ലെ ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ലി​ലേ​ക്ക്​ മാ​റ്റി. ഇ​വി​ടെ നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​പാ​ര്‍ത്ഥ് ഹേ​മ​ന്ത്കു​മാ​ര്‍ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

കോ​ര്‍ണി​യ​യി​ലെ കീ​റ​ല്‍ ന​ന്നാ​ക്കു​ക​യും ക​ണ്ണി​നു​ള്ളി​ല്‍നി​ന്ന് കേ​ടാ​യ ടി​ഷ്യു നീ​ക്കു​ക​യും ചെ​യ്തു. ശ​സ്ത്ര​ക്രി​യ വി​ജ​യ​മാ​യ​തോ​ടെ കു​ട്ടി​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു. എ​ന്നാ​ൽ, ക​ണ്ണി​ന്‍റെ ലെ​ൻ​സി​നേ​റ്റ ആ​ഘാ​തം മൂ​ലം ട്രോ​മാ​റ്റി​ക് തി​മി​രം സം​ഭ​വി​ക്കു​ക​യും ഒ​രു മാ​സ​ത്തി​നു​​ശേ​ഷം കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക്​ മാ​റു​ക​യും ചെ​യ്​​തു.

ഇ​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ദീ​ക്ഷി​ത്തി​ന്​ ര​ണ്ടാ​മ​ത്തെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. തി​മി​രം വേ​ര്‍തി​രി​ച്ചെ​ടു​ക്ക​ലും കൃ​ത്രി​മ ലെ​ന്‍സ് സ്ഥാ​പി​ക്ക​ലും ഉ​ള്‍പ്പെ​ടു​ന്ന​താ​യി​രു​ന്നു ഈ ​ശ​സ്ത്ര​ക്രി​യ. സ്‌​പെ​ഷ​ലി​സ്റ്റ് ഒ​ഫ്താ​ല്‍മോ​ള​ജി​സ്റ്റ് ഡോ. ​ഗ​സാ​ല ഹ​സ​ന്‍ മ​ന്‍സൂ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഡോ. ​പാ​ര്‍ത്ഥ് ഹേ​മ​ന്ത്കു​മാ​ര്‍ ജോ​ഷി​യാ​ണ് ഈ ​സ​ങ്കീ​ർ​ണ​മാ​യ ശാ​സ്ത്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ക​ണ്ണി​ന്‍റെ പി​ന്‍ഭാ​ഗ​ത്തു​നി​ന്ന് വി​ട്രി​യ​സ് ജെ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​യ പാ​ര്‍സ് പ്ലാ​ന വി​ട്രെ​ക്ട​മി​യും ക​ണ്ണി​ന്‍റെ മ​ർ​ദം വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ഐ​റി​സി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗം നീ​ക്കം ചെ​യ്യു​ന്ന പെ​രി​ഫ​റ​ല്‍ ഐ​റി​ഡെ​ക്ട​മി​യു​മാ​ണ്​ ന​ട​ത്തി​യ​ത്. ഇ​തോ​ടെ കാ​ഴ്ച പൂ​ർ​ണ​മാ​യും തി​രി​ച്ചു​ന​ൽ​കാ​ൻ സാ​ധി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version