മാസം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ ഉത്സവകാലത്ത് ദുബായിയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലായതിനാല്‍ യാത്ര ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാൻ എമിറേറ്റ്‌സ് ശുപാർശ ചെയ്യുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഡിസംബര്‍ മാസം ചില ദിവസങ്ങളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എമിറേറ്റ്സ് ഷെഡ്യൂള്‍ പുറത്തുവിട്ടു. ഡിസംബർ 12 മുതൽ 15 വരെ, ഡിസംബർ 20 മുതൽ 22 വരെ, ഡിസംബർ 27 മുതൽ 29 വരെ പ്രതിദിനം 88,000 യാത്രക്കാര്‍ പുറപ്പെടുന്നതിനാല്‍ ഈ ദിവസങ്ങള്‍ തിരക്കേറിയതായിരിക്കും. യാത്രക്കാർ മൂന്ന് മണിക്കൂർ മുന്‍പ് വരെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് എമിറേറ്റ്സ് അറിയിച്ചു. കഴിഞ്ഞ വർഷം പ്രതിദിനം 75,000 യാത്രക്കാര്‍ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽനിന്ന് എമിറേറ്റ്സില്‍ യാത്ര ചെയ്തു. എന്നാൽ, 2024 ൽ യാത്രക്കാര്‍ ചില ദിവസങ്ങളിൽ 89,000 ആയി ഉയർന്നിട്ടുണ്ട്.
ഏകദേശം 20 ശതമാനം വർധനവാണ് ഉണ്ടായത്. എമിറേറ്റ്‌സിൽ യാത്ര ചെയ്യുന്ന അതിഥികൾക്ക് പുറപ്പെടുന്നതിന് 48 മണിക്കൂർ മുന്‍പ് ഓൺലൈനായോ ആപ്പ് വഴിയോ ചെക്ക് ഇൻ ചെയ്യാം. യാത്രയുടെ തലേദിവസം രാത്രി യാത്രക്കാർക്ക് ലഗേജുകൾ സൗജന്യമായി എയർപോർട്ടിലിറക്കാം. പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്‍പോ യുഎസിലേക്ക് പറക്കുകയാണെങ്കിൽ പുറപ്പെടുന്നതിന് 12 മണിക്കൂർ മുന്‍പോ ഈ സൗകര്യം ലഭ്യമാണ്. യാത്രക്കാർക്ക് ഹോം ചെക്ക്-ഇൻ തെരഞ്ഞെടുക്കാം. ഫസ്റ്റ് ക്ലാസ് ഉപഭോക്താക്കൾക്കും സ്കൈവാർഡ്സ് പ്ലാറ്റിനം അംഗങ്ങൾക്കും കോംപ്ലിമെൻ്ററി ലഭിക്കും. അജ്മാനിൽ നിന്ന് പുറപ്പെടുന്നവർക്ക് അജ്മാൻ സെൻട്രൽ ബസ് ടെർമിനലിൽ 24 മണിക്കൂർ സിറ്റി ചെക്ക്-ഇൻ ഉപയോഗിക്കാം. ഫ്ലൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുന്‍പ് വരെ ലഗേജ് ആവശ്യകതകൾ നിറവേറ്റുന്നെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെ എമിറേറ്റ്സ് പറഞ്ഞു. ആഘോഷ വേളയിൽ, ശാരീരികവൈകല്യമുള്ള ആളുകൾക്ക് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിനായി (DXB) മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൈഡ് ഉൾപ്പെടെ പരിശീലനം ലഭിച്ച ജീവനക്കാരുടെ പിന്തുണ ലഭിക്കും. വിമാനത്താവളത്തിൽ രണ്ട് മണിക്കൂർ കോംപ്ലിമെൻ്ററി പാർക്കിങ്, ചെക്ക്-ഇൻ, പാസ്‌പോർട്ട് നിയന്ത്രണം, സുരക്ഷ, ആവശ്യമെങ്കിൽ മുൻഗണനാ ബോർഡിങ് എന്നിവയ്ക്കായി ഒരു പ്രത്യേക മുൻഗണനാ പാതയിലേക്കുള്ള പ്രവേശനവും ലഭ്യമാണ്.