Posted By Nazia Staff Editor Posted On

Uae law: പ്രവാസികളേ, യുഎഇയിൽ നിങ്ങളുടെ വാഹനത്തിൽ ഇക്കാര്യം ഉണ്ടോ? 500 ദി‌ർഹംവരെ പിഴ ഒടുക്കേണ്ടിവരും

Uae law: ദുബായ്: പലവിധ തൊഴിലുകൾ ചെയ്യുന്ന മലയാളികളടക്കമുള്ള ധാരാളം ഇന്ത്യൻ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്. സ്വന്തമായി ബിസിനസ് നടത്തുന്നവരും കമ്പനികൾ സ്വന്തമായുള്ളവരും ഉണ്ട്. ഇത്തരത്തിൽ സ്വന്തമായി സ്ഥാപനമുള്ളവർക്ക് പ്രധാന ഘടകമാണ് പരസ്യം ചെയ്യൽ. ബിസിനസിന്റെയോ സ്ഥാപനത്തിന്റെയോ ലോഗോ, സ്റ്റിക്കർ, പരസ്യം എന്നിവ വാഹനത്തിൽ പതിക്കുന്നതിന് യുഎഇയിൽ പ്രത്യേക നിയമമുണ്ട്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വാഹനങ്ങളിൽ അനധികൃതമായി സ്റ്റിക്കറുകൾ സ്ഥാപിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹംവരെയാണ് പിഴയും ലഭിക്കുക. അതേസമയം, വലിയ വാഹനങ്ങളിൽ റിഫ്ളക്ടീവ് സ്റ്റിക്കറ്റുകൾ പതിക്കാത്തവർക്ക് 500 ദി‌ർഹം വരെ പിഴ ലഭിക്കുകയും ചെയ്യും.

വാഹനങ്ങളിൽ പരസ്യം ചെയ്യാനുള്ള സ്റ്റിക്കറുകൾ പതിക്കാൻ താഴെപ്പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതായുണ്ട്:

  • നിങ്ങളുടെ ഉപഭോക്തൃനാമവും (യൂസർനെയിം) പാസ്‌വേഡും ഉപയോഗിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ‘പെർമിറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘പെർമിറ്റ് ഓൺ വെഹിക്കിൾ’ എന്നത് തിരഞ്ഞെടുക്കുക.
  • ‘വാഹനങ്ങളിൽ പരസ്യം ചെയ്യൽ’ സേവനം തിരഞ്ഞെടുക്കുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക, തുടർന്ന് ഇമെയിലിലൂടെയും എസ്എംഎസിലൂടെയും ഇടപാടിനായി നിങ്ങൾക്ക് ഒരു നമ്പർ ലഭിക്കും.
  • ആർടിഎ ആപ്ലിക്കേഷൻ സാങ്കേതികമായി പഠിച്ചതിനുശേഷം, വെബ്‌സൈറ്റ്, ഇമെയിൽ, എസ്എംഎസ് എന്നിവ വഴി പ്രതികരണം ലഭിക്കും.
  • അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ, പരസ്യ സംവിധാനം വഴിയോ ഉമ്മ് റമൂലിലെയും അൽ ബർഷയിലെയും കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ വഴിയോ ഓൺലൈനായി ഫീസ് അടയ്ക്കണം.
  • പെർമിറ്റ് പ്രിന്റ് ചെയ്യുക.

250 ദി‌ർഹം മുതൽ 50,000 ദിർഹംവരെയാണ് പ്രതിവർഷ ഫീസ്.

അവശ്യ രേഖകൾ

വാണിജ്യ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും:

  • പരസ്യ രൂപകൽപ്പന (ഡിസൈൻ).
  • ദുബായിൽ ഇഷ്യൂ ചെയ്ത ട്രേഡ് ലൈസൻസിന്റെ പകർപ്പ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മറ്റ് വാഹനങ്ങൾക്ക്:

  • പരസ്യ രൂപകൽപ്പന.
  • പരസ്യത്തിന്റെ സ്വഭാവം വിശദീകരിച്ച് ആർടിഎയെ അഭിസംബോധന ചെയ്ത അഭ്യർത്ഥന കത്ത്.
  • ദുബായിൽ നൽകിയ ട്രേഡ് ലൈസൻസിന്റെ പകർപ്പ്.

ഉപാധികളും നിബന്ധനകളും

  • പരസ്യ ഉള്ളടക്കം 50 ശതമാനം കുറയാതെ അറബി ഭാഷയിൽ ആയിരിക്കണം.
  • കമ്പനിയുടെ അറബിയിലുള്ള വ്യാപാര നാമം ട്രേഡ് ലൈസൻസിലും വാഹന ഉടമസ്ഥതയിലും കൃത്യമായി പറഞ്ഞിരിക്കണം.
  • വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റണമെങ്കിൽ ദുബായ് പൊലീസിലെ അന്വേഷണ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്.
  • പരസ്യം റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണെങ്കിൽ, ഉപഭോക്താവ് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
  • വാടകയ്‌ക്ക് എടുത്ത വാഹനമാണെങ്കിൽ, സ്റ്റിക്കർ പതിക്കുന്നതിന് വാടകയ്‌ക്കെടുക്കുന്ന കമ്പനിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉപഭോക്താവ് ഹാജരാക്കേണ്ടതുണ്ട്.
  • ട്രെയിലറുകൾ, സെമി ട്രെയിലറുകൾ, മൊബൈൽ പരസ്യ വാഹനങ്ങൾ എന്നിവയിലെ പരസ്യങ്ങൾക്ക്, ഉപഭോക്താവ് വാഹന ലൈസൻസിംഗ് വകുപ്പിന്റെ അംഗീകാരം നേടണം.
  • ഏജൻസി വിദേശത്താണെങ്കിൽ, ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസി, കോൺസുലേറ്റ് പരസ്യം സ്റ്റാമ്പ് ചെയ്തിരിക്കണം.
  • പരസ്യം ഒരു ബ്രാൻഡിന് വേണ്ടിയാണെങ്കിൽ, ഉപഭോക്താവ് സാമ്പത്തിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരമുദ്രയുടെ ഉടമസ്ഥതയോ ഉടമയുടെ എൻഒസിയോ ഹാജരാക്കണം.
  • ദുബായ് എസ്എംഇയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. അപേക്ഷയ്‌ക്കൊപ്പം കമ്പനി ഒരു ഔദ്യോഗിക കത്ത് നൽകണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *