Uae law;യുഎഇയിൽ പ്രവാസികൾക്ക് വിരമിച്ച ശേഷവും വരുമാനം നേടാൻ അവസരം. പ്രവാസികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇതിലൂടെ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും പ്രവാസികൾക്ക് നിശ്ചിത വരുമാനം ലഭിക്കും വിധമാകുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ മാസവും തൊഴിലാളികൾക്ക് വേണ്ടി കമ്പനിയാണ് വരി സംഖ്യ നൽകേണ്ടത്. സ്ഥാപനത്തിനും ജീവനക്കാർക്കും ഗുണകരമാകുന്ന രീതിയിലുള്ള പുതിയ പദ്ധതി പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും. ഈ പദ്ധതിയിലൂടെ തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിശ്വസനീയവും അംഗീകൃതവുമായ ഫണ്ടുകളിൽ നിക്ഷേപിച്ച് വരുമാനം വർധിപ്പിക്കാനും അവസരമൊരുങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നീക്കം തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയവും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേർന്ന് നിക്ഷേപ ഫണ്ടുകൾക്ക് അംഗീകാരം നൽകിയിരുന്നു. കൂടാതെ, സേവിങ്സ് ഫണ്ടുകൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും കമ്പനികളുടെ ദീർഘകാല സാമ്പത്തിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംവിധാനം സഹായകമാകും. സേവിങ് സ്കീമിൽ പങ്കെടുക്കുന്ന തൊഴിലുടമകൾക്കുള്ള ചെലവ് ഗ്രാറ്റുവിറ്റികൾ നൽകുന്നതിനെക്കാൾ കുറവായിരിക്കും