യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിലേക്ക് ദുബൈയിൽ നിന്ന് ദുബൈ വഴിയോ യാത്ര ചെയ്യുന്നവർക്കാണ് കർശന മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നത്. വാക്കി-ടോക്കികൾ, പേജറുകൾ എന്നിവ ബാഗേജിൽ കൊണ്ടുപോകരുതെന്ന് എയർലൈൻ അധികൃതർ വെള്ളിയാഴ്ച പുറത്തിറക്കിയ ട്രാവൽ അപ്ഡേറ്റിൽ വ്യക്തമാക്കുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
നിരോധനം ചെക്ക് ഇൻ ബാഗേജുകൾക്കും ക്യാബിൻ ലഗേജുകൾക്കും ബാധകമാണ്. പരിശോധനയിൽ ഏതെങ്കിലും നിരോധിത വസ്തുക്കൾ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും. ലബനോനിലെ പേജർ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ബെയ്റൂത്ത് വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഖത്തർ എയർവേയ്സ് സമാന രീതിയിൽ നിർദ്ദേശം നൽകിയിരുന്നു.
പേജർ, വോക്കി ടോക്കി ഉപകരണങ്ങൾ എന്നിവ കൈവശം വെക്കുന്നതാണ് ഖത്തർ എയർവേയ്സ് നിരോധിച്ചത്. യാത്രക്കാരുടെ കൈവശമോ ഹാൻഡ് ലഗേജിലോ കാർഗോയിലോ ഈ വസ്തുക്കൾ അനുവദിക്കില്ലെന്ന് എയർലൈൻസ് അറിയിച്ചിരുന്നു.