Uae law; അബുദാബി: ധാരാളം ഇന്ത്യക്കാരാണ് യുഎഇയിൽ ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കായി അവർക്ക് അവിടുത്തെ ബാങ്കിൽ നിന്നും പണമിടപാടുകൾ നടത്തേണ്ടതായ സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാൽ, കർക്കശമായ നിയമമുള്ള രാജ്യമായതിനാൽ, പല കാര്യങ്ങളും അവിടെ ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ നൽകുന്ന ചെക്കിലെ ഒപ്പിൽ എന്തെങ്കിലും ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടതായി വരും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ചെക്കിൽ തെറ്റായ ഒപ്പിട്ടത് കാരണം അത് ബൗൺസായാൽ ബാങ്കിന്റെ ചാർജിന് പുറമേ നിയമപ്രകാരം5,000 ദിർഹം (1,14,077 രൂപ) പിഴയും ആറ് മാസം മുതൽ രണ്ടുവർഷം വരെ തടവ് ശിക്ഷയും അനുഭവിക്കേണ്ടതായി വരും. യുഎഇയിൽ ഒരു ചെക്ക് നൽകുമ്പോഴോ വാങ്ങുമ്പോഴോ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇനി പറയുന്ന ഘടകങ്ങൾ അതിലുണ്ടോ എന്ന് ഉറപ്പുവരുത്തണം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
- ‘ചെക്ക്’ (cheque) എന്ന വാക്ക് ചെക്കിന്റെ ഭാഷയിൽ തന്നെ അതിൽ ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ഇംഗ്ലീഷിൽ ആണെങ്കിൽ ‘cheque’ എന്ന് എഴുതിയിട്ടുണ്ടാവണം.
- അക്കൗണ്ട് ഉടമയുടെ പേര്.
- പണം സ്വീകരിക്കുന്ന വ്യക്തിയുടെ പേര്.
- പണമിടപാട് നടത്തുന്ന സ്ഥലം.
- ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കേണ്ട തീയതി.
- ചെക്ക് നൽകുന്ന വ്യക്തിയുടെ ഒപ്പ്.
ഇതിൽ ഏറ്റവും പ്രധാനം ഒപ്പാണ്. ഒപ്പ് തെറ്റിച്ചിട്ടാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. ചെക്കിൽ എഴുതിയിരിക്കുന്ന തുകയുടെ ഇരട്ടിയോളമാണ് പിഴ അടയ്‌ക്കേണ്ടി വരിക. പിഴ ചെക്കിന്റെ മൂല്യത്തിന്റെ ഇരട്ടിയിൽ കവിയാൻ പാടില്ല എന്നും നിയമമുണ്ട്. ആർട്ടിക്കിൾ 675 പ്രകാരമാണിത്. ചെക്കിൽ പറഞ്ഞിരിക്കുന്ന തീയതിക്ക് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യുകയോ അതിലെ മുഴുവൻ തുകയും പിൻവലിക്കുകയോ ചെയ്‌താലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരും.