Uae lottery; അബുദാബി: ലോട്ടറി നറുക്കെടുപ്പിനും അത് സംബന്ധിച്ച മറ്റ് പ്രവർത്തനങ്ങൾക്കും യുഎഇയിൽ മൂന്ന് ഓപ്പറേറ്റർമാർക്ക് മാത്രമേ അനുവാദമുള്ളൂവെന്ന് ജനറൽ കൊമേഷ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആർഎ). ‘ദി യുഎഇ ലോട്ടറി’ എന്ന പേരിൽ പ്രവർത്തിക്കുന്ന ദി ഗെയിം എൽഎൽസിക്ക് മാത്രമാണ് യുഎഇ ലോട്ടറി ലൈസൻസ് നൽകിയിട്ടുള്ളത്. ജിസിജിആർഎയുടെ ചട്ടക്കൂടുകളിൽ പ്രവർത്തിക്കുന്ന ലൈൻസുള്ള ഏക ഓപ്പറേറ്റർ ഇതാണെന്നും യുഎഇ വ്യക്തമാക്കുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യുഎഇയിലെ വാണിജ്യ ഗെയിമിംഗിന്റെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ അതോറിറ്റിയാണ് ജിസിജിആർഎ. യുഎഇയിലെ എല്ലാ വാണിജ്യ ഗെയിമിംഗ് പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും ലൈസൻസ് നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. ഗെയിമിംഗിലും നറുക്കെടുപ്പിലും പങ്കാളിയാവുകയും ഓപ്പറേറ്റ് ചെയ്യുകയും ചെയ്യുന്ന വ്യക്തികൾക്കും ബിസിനസുകൾക്കുമായി വാണിജ്യ ഗെയിമിംഗ് ലൈസൻസുകൾ നൽകാൻ അധികാരമുള്ള ഏക സ്ഥാപനമാണിത്.
അതേസമയം, യുഎഇയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന രണ്ട് ലോട്ടറി ഓപ്പറേറ്റർമാർക്കുകൂടി പ്രവർത്തനാനുമതി നൽകുന്നതായി അധികൃതർ അറിയിക്കുന്നു. 30 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീ എന്നിവയ്ക്ക് ജിസിജിആർഎയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കാനാവും. മറ്റെല്ലാ ലോട്ടറി ഓപ്പറ്റർമാരോടും പ്രവർത്തനം നിർത്താൻ ഉത്തരവിട്ടിരിക്കുകയാണ് ജിസിജിആർഎ. ലൈസൻസില്ലാത്തെ ലോട്ടറി, ഗെയിമിംഗ് എന്നിവയുമായി ബന്ധപ്പെട്ട് യുഎഇ നിവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം.
രാജ്യത്തിന്റെ ആദ്യ അംഗീകൃത ലോട്ടറിയായ യുഎഇ ലോട്ടറി നവംബറിലാണ് അവതരിപ്പിച്ചത്. 100 മില്യൺ ദിർഹമാണ് ആദ്യ നറുക്കെടുപ്പിന്റെ സമ്മാനത്തുക. ഡിസംബർ 14നാണ് ആദ്യ നറുക്കെടുപ്പ് നടക്കുന്നത്. ഇതുകൂടാതെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 30 മില്യൺ ദിർഹം സ്വന്തമാക്കാം. 2025 ജനുവരിയിലാണ് നറുക്കെടുപ്പ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ഒരു മില്യൺ ഡോളർ നേടാനും അവസരമുണ്ട്.