Indian consulate in Dubai:ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇനി ഏജന്റുമാരുടെ ചൂഷണത്തിൽ പെടില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്. ഇതിനായി പുതിയ നിയന്ത്രണങ്ങൾ കോൺസുലേറ്റ് ഏർപ്പെടുത്തി. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂവെന്ന് കോൺസുലേറ്റ് അറിയിച്ചു. നാട്ടിലേയ്ക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽനിന്ന് ഫണ്ട് അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫിസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യമാണെന്നും നിബന്ധനയിൽ കോൺസുലേറ്റ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഏജന്റുമാർ പണത്തിന്റെ പേരിൽ ചൂഷണം ചെയ്തതായി ബന്ധപ്പെട്ട നിരവധി കേസുകൾ കോൺസുലേറ്റിന് മുന്നിൽ വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമം കടുപ്പിച്ചത്. കോൺസുലേറ്റിന്റെ അംഗീകൃത നിരക്കുകൾക്ക് പകരം വഞ്ചനാപരമായ ഏജന്റുമാർ അമിതതുക ഈടാക്കുന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് പ്രവാസികളോട് അധികൃതർ അറിയിച്ചു. ദുഃഖിതരായ കുടുംബാഗങ്ങൾക്കും പ്രവേശനവും സൗകര്യവും ഉൾപ്പെടെ എന്ത് സഹായത്തിനും പ്രതിജ്ഞാബദ്ധരാണെന്ന് കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.’ എല്ലാ എമിറേറ്റുകളിലുടനീളമുള്ള “കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ട്”, അവർ ഈ സേവനങ്ങൾ “സേവന നിരക്കുകളൊന്നുമില്ലാതെ” കുടുംബങ്ങൾക്ക് നൽകുന്നു’. അതേസമയം, പുതിയ നിയമങ്ങൾ കുടുംബങ്ങൾക്ക് അന്യായമായ ഭാരമുണ്ടാക്കുന്നതായി ചില സാമൂഹിക പ്രവർത്തകർ പറഞ്ഞു. “ഇപ്പോൾ, രേഖകൾ റദ്ദാക്കുന്നതിനോ മരണവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളിൽ ഒരു കുടുംബത്തെയും സഹായിക്കാനോ സാമൂഹിക പ്രവർത്തകർക്ക് അനുവാദമില്ല,” രണ്ട് പതിറ്റാണ്ടായി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.