Posted By Nazia Staff Editor Posted On

Sleppless life;ജോലിയിൽ അതീവ ക്ഷീണം: 51കാരൻ ഉറങ്ങിയത് 32 മണിക്കൂർ : സംഭവിച്ചത് ഒടുവിൽ….

sleepless life; അമിത ജോലിബാരവും സ്ട്രെസ്സും കാരണം ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരും. അത്തരത്തിൽ 51 കാരൻ്റെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോൾ. യുഎഇയിലെ ഷാർജയിലാണ് സംഭവം. എന്നും പതിവായി ജോലിക്ക് പോകുന്ന 51 വയസുകാരൻ്റെ ജീവിതമാണ് മാറി മറിഞ്ഞത്. ജോലിക്ക് പോയി തിരികെ വന്ന് ക്ഷീണം കാരണം വന്നപാടെ കിടന്നുറങ്ങി. ആ ഉറക്കം 32 മണിക്കൂർ നീണ്ട പോയി.

അതിന് ശേഷം അയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. ആ​രോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നിലവിൽ ഐസിയുവിൽ തുടരുകയാണ്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ അടിയന്തര പരിശോധനയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിച്ചു. അസാധാരണമാംവിധം നീണ്ടതും ആഴത്തിലുള്ളതുമായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാൻ രക്തപരിശോധനകൾ, ന്യൂറോളജിക്കൽ സ്കാനുകൾ, ടോക്സിക്കോളജി റിപ്പോർട്ടുകൾ എന്നിവ നടത്താൻ നിർദ്ദേശിച്ചു. അന്തിമ രോഗനിർണയം വന്നപ്പോൾ ഡോക്ടർമാരെ വരെ അമ്പരപ്പിക്കുന്നതായിരുന്നു. രോ​ഗിയെ അപൂർവമായ ഒരു ഫംഗസ് അണുബാധ ബാധിച്ചിരുന്നു. ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ അത് ആക്രമിച്ചു, ഇത് ഡോക്ടർമാർ ‘ഓട്ടോമാറ്റിക് റിപ്പയർ മോഡ്’ എന്ന് പറഞ്ഞു. ഉറക്കത്തിൽ ഇനിയും ഉണരാൻ വൈകിയിരുന്നെങ്കിൽ കോമയിലേക്ക് പോകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *