Family visa in uae;ദീര്‍ഘകാലം വിദേശത്ത് ജോലി ആവശ്യാര്‍ത്ഥം കഴിയുന്ന പ്രവാസികളില്‍ ഭൂരിഭാഗവും കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ ആഗ്രഹിക്കുന്നതാണ്. ഭാര്യയെയും മക്കളെയും കൂടെ കൊണ്ടു പോകാനും മാതാപിതാക്കളെ ഒപ്പം നിര്‍ത്താനും ആഗ്രഹിക്കുന്നവര്‍ ഏറെ. ഇവര്‍ക്കുള്ള ഫാമിലി വിസ എടുക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ വിവിധ നിയമങ്ങളാണുള്ളത്. ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.യില്‍ ഫാമിലി വിസ ലഭിക്കുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്. സ്ഥിരമായ ജോലിയുള്ള പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഫാമിലി വീസ ലഭിക്കുന്നതിന് സൗകര്യങ്ങളുണ്ട്. യു.എ.ഇയില്‍ ജോലി ലഭിച്ച് ആദ്യമായി പോകുന്നവര്‍ക്ക് പോലും കുടുംബത്തെ ഒപ്പം കൊണ്ടു പോകാന്‍ സംവിധാനങ്ങളുണ്ട്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ആര്‍ക്കെല്ലാം അപേക്ഷിക്കാം
വിവിധ എമിറേറ്റുകളില്‍ നിയമപരമായി ജോലി ചെയ്യുന്നവര്‍, ബിസിനസ് നടത്തുന്നവര്‍ എന്നിവര്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ അര്‍ഹതയുണ്ട്. പ്രതിമാസം കുറഞ്ഞത് 4,000 ദിര്‍ഹം ശമ്പളം വേണം. അല്ലെങ്കില്‍ 3,000 ദിര്‍ഹം ശമ്പളവും കമ്പനി നല്‍കുന്ന താമസ സൗകര്യവും വേണം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 60 ദിവസത്തിന് ശേഷമാണ് ഫാമിലി വിസക്ക് അപേക്ഷിക്കാന്‍ കഴിയുക. തൊഴിലിന്റെ സ്വഭാവം പ്രശ്നമല്ല. നിയമാനുസൃതമായ ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ആദ്യമായി ജോബ് വിസയില്‍ എത്തുന്നവര്‍ക്ക് കുടുംബത്തെ വിസിറ്റ് വിസയില്‍ ഒപ്പം കൊണ്ടുവരാം. തുടര്‍ന്ന് 60 ദിവസങ്ങള്‍ക്ക് ശേഷം ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ഫാമിലി വിസക്ക് അപേക്ഷിക്കാം.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍
ഭാര്യയെയും കുട്ടികളെയും ഫാമിലി വീസയില്‍ കൊണ്ടു വരുന്നത് ഏറെ എളുപ്പമാണ്. മാതാപിതാക്കളുടെ കാര്യത്തില്‍ നിയമം താരതമ്യേന കടുത്തതാണ്. ഭാര്യയെ കൊണ്ടു വരുന്നതിന് അറബിക് ഭാഷയിലുള്ള വിവാഹ സര്‍ട്ടീഫിക്കറ്റോ, മറ്റു ഭാഷകളിലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ അംഗീകൃത പരിഭാഷയോ വേണം. പെണ്‍മക്കള്‍ അവിവാഹിതരാണെങ്കില്‍ മാത്രമാണ് പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ യു.എ.ഇയില്‍ എത്താനാവുക. വിവാഹിതരെ ഭര്‍ത്താവിന് സ്‌പോണ്‍സര്‍ ചെയ്യാം. ആണ്‍മക്കള്‍ക്ക് 25 വയസ് വരെയാണ് ഫാമിലി വിസ ലഭിക്കുക. ഭിന്ന ശേഷിക്കാരായ മക്കളാണെങ്കില്‍ പ്രായപരിധിയില്ല. മാതാപിതാക്കളെ ഫാമിലി വിസയില്‍ കൊണ്ടു വരുന്നതിന്, സ്‌പോണ്‍സര്‍മാരായ മക്കള്‍ക്ക് യു.എ.ഇയില്‍ 10,000 ദിര്‍ഹം ശമ്പളമുള്ള ജോലിയുണ്ടാകണം. കുറഞ്ഞ ശമ്പളക്കാര്‍ക്ക് വിസിറ്റ് വിസയില്‍ കൊണ്ടു വരാനാകും. ഭര്‍ത്താവിന്റെ വിസയോട് അനുബന്ധമായാണ് ഫാമിലി വിസ നല്‍കുന്നത്. രണ്ട് വര്‍ഷം വരെയാണ് ഫാമിലി വിസക്കുള്ള കാലാവധി. കാലാവധി കഴിയും മുമ്പ് പുതുക്കാനാകും. കാലാവധി കഴിഞ്ഞ ശേഷം പുതുക്കുന്നത് വലിയ ഫൈനുകള്‍ക്ക് ഇട വരുത്തും.
ആവശ്യമുള്ള രേഖകള്‍, ഫീസ് നിരക്ക്
ഭാര്യക്കും മക്കള്‍ക്കും ഫാമിലി വിസക്കായി ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. അവരുടെ പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഭര്‍ത്താവിന്റെ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, സാലറി സര്‍ട്ടിഫിക്കറ്റ്, അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്, അറസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ്, താമസ സ്ഥലത്തെ വാടക കരാര്‍ തുടങ്ങിയ രേഖകള്‍ വേണം. ഫാലിമി വിസക്കുള്ള അപേക്ഷക്കൊപ്പം എമിറേറ്റ്‌സ് ഐഡിക്ക് പ്രത്യേക അപേക്ഷയും നല്‍കണം. www.gdrfad.gov.ae എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്. റസിഡന്‍സ് പെര്‍മിറ്റ് ഫീസ് ഉള്‍പ്പടെ ഒരാള്‍ക്ക് 800 ദിര്‍ഹം വരെ അപേക്ഷാ ഫീസ് വരും. 300 ദിര്‍ഹം ഹെല്‍ത്ത് ചെക്കപ്പ് ഫീസുണ്ട്. എമിറേറ്റ്‌സ് ഐഡി ലഭിക്കാന്‍ 370 ദിര്‍ഹവും വരും. ഫീസ് നിരക്കുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്.