Federal bank; പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഫെ‍ഡറല്‍ ബാങ്ക്; വിശദാംശങ്ങൾ ചുവടെ

Federal bank; പ്രവാസികളുടെ വായ്പ പലിശ സംബന്ധിച്ച് പുതിയ തീരുമാനവുമായി ഫെഡറല്‍ ബാങ്ക്. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് ആനുപാതികമായി വായ്പകളിൽ പലിശ ഇളവ് നൽകുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.

അതേസമയം, സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്ന കാര്യം തീരുമാനിച്ചില്ലെന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്. മണിയന്‍ പറഞ്ഞു. മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.യിൽ എത്തിയതായിരുന്നു മണിയൻ. യുഎഇയിലെ ശക്തമായ റെമിറ്റൻസ് പാർട്ണർഷിപ് നെറ്റ്‌വർക്ക്, പ്രവാസി നിക്ഷേപങ്ങളിൽ സുസ്ഥിരമായ വളർച്ച തുടങ്ങി എൻആർഐ ബാങ്കിങ് മേഖലയിൽ വൻ നേട്ടങ്ങളാണ് 17 വർഷത്തിനിടെ ഫെഡറൽ ബാങ്കിന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലേക്കു പണം അയയ്ക്കുന്നതിൽ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഫെഡറൽ ബാങ്കിനെയാണെന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​“ഏഴുപതിറ്റാണ്ടിലധികമായി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ സാമ്പത്തിക അഭിലാഷങ്ങൾ സഫലീകരിക്കാനും നാടുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഒരു വിശ്വസ്തപങ്കാളിയാണ് ഫെഡറൽ ബാങ്ക്.

ഇന്ന് ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റൻസിന്റെ അഞ്ചിലൊന്നും ഫെഡറൽ ബാങ്ക് വഴിയാണ് നടക്കുന്നത്. ഇടപാടുകാരുടെ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് ബാങ്കിങ് സേവനങ്ങളിലും മാറ്റം വരുത്താൻ പ്രതിജ്ഞാബദ്ധമാണ്. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് ആനുപാതികമായി വായ്പകളിൽ പലിശ ഇളവ് നൽകും. അതേസമയം, സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്ന കാര്യം തീരുമാനിച്ചില്ല, അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top