Posted By Nazia Staff Editor Posted On

Norka Roots: അറിയുക ഇത് ഓരോ പ്രവാസിയും!! നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് നോർക്കയുടെ ധനസഹായം;അതും ലക്ഷങ്ങൾ

Norka roots; ദുബായ് ∙ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്  നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അപേക്ഷ ഫോം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, അവശ്യ രേഖകൾ, ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം  2024 ഒക്ടോബര്‍ 30 ന് അകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്റര്‍, മൂന്നാം നില, തൈയ്ക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ തപാൽ അയക്കാം. 

 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും.  അപേക്ഷിക്കുന്ന സമയത്ത്  സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം റജിസ്ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം.  എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം.  ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം.  സംഘത്തിന്റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്.

English Summary:Financial assistance up to three lakh rupees; NORKA’s financial support for the rehabilitation of expatriate Malayalis returning home

Comments (0)

Leave a Reply

Your email address will not be published. Required fields are marked *