Find fake job recruiters;യു.എ.ഇ യിലെയും സഊദിയിലെയും പ്രൊഫഷണലുകളില്‍ 62 ശതമാനവും ഈ വര്‍ഷം പുതിയ ജോലി അന്വേഷിക്കുന്നുണ്ടെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. ഇത് മത്സരാധിഷ്ടിത തൊഴില്‍ വിപണിക്ക് കാരണമാകുന്നു. ഇത്തരം മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ തൊഴില്‍ കണ്ടെത്താനാവാതെ നിരാശരായ തൊഴിലന്വേഷകരെ കാത്തിരിക്കുന്ന തട്ടിപ്പുകാര്‍ക്കും ഇത് പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് സ്വയം സംരക്ഷിക്കാനുള്ള 5 വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
- ഔദ്യോഗിക ഇ-മെയില്‍ വിലാസം ഉണ്ടാകില്ല
ഒരു ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടാത്ത ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് ബന്ധപ്പെടുന്നതെങ്കില്‍ അത് നിങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. തട്ടിപ്പുകാര്‍ സാധാരണയായി ആളുകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിക്കുന്നത് ജി-മെയില്‍ അല്ലെങ്കില്‍ യാഹൂ പോലുള്ള സൗജന്യ ഇ-മെയില്‍ ഐഡി ഡൊമെയ്നുകളാണ്. ഓര്‍ഗനൈസേഷന്റെ പേര് ഫീച്ചര്‍ ചെയ്യുന്ന ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളില്‍ നിന്നു മാത്രമേ നിയമാനുസൃത റിക്രൂട്ടര്‍മാര്‍ ആളുകളെ ബന്ധപ്പെടുകയുള്ളു. - റാന്‍ഡം കോണ്ടാക്റ്റ്
ജോലി സംബന്ധമായ അന്വേഷണം നടത്താതെയോ, ജോലിക്ക് അപേക്ഷിക്കാതേയോ തന്നെ നിങ്ങള്‍ക്ക് അഭിമുഖത്തിനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ജാഗ്രത പാലിക്കുക. ഒരു നിയമാനുസൃത റിക്രൂട്ടര്‍ നിങ്ങള്‍ അവരുടെ സ്ഥാപനത്തിലേക്ക് ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അഭിമുഖത്തിനായി നിങ്ങളെ ക്ഷണിക്കുകയുള്ളു.
- ഉയര്‍ന്ന ശമ്പള വാഗ്ദാനങ്ങള്‍
വലിയ ശമ്പള വാഗ്ദാനങ്ങള്‍ നല്കി നിങ്ങളെ ആകര്‍ഷിക്കാനും തട്ടിപ്പുകാര്‍ ശ്രമിച്ചേക്കാം. ജോലിയുമായി ബന്ധപ്പെട്ട ശമ്പളത്തേക്കാളേറെ വാഗ്ദാനം ചെയ്താല്‍ നിങ്ങള്‍ ശ്രദ്ധിക്കുക.
- വ്യാകരണ പിശകുകള്‍
ഏതൊരു തട്ടിപ്പുകാരെയും പോലെ ഇവിടെയും അക്ഷരത്തെറ്റിനും മറ്റ് വ്യാകരണ പിശകുകള്‍ക്കും സാധ്യതയുണ്ട്. തട്ടിപ്പുകാര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യ കുറവിനും അവര്‍ സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പ്രൂഫ് റീഡ് ചെയ്യപ്പെടാതിരിക്കാനും സാധ്യതകള്‍ ഏറെയാണ്.
- മുന്‍കൂറായി പണം ആവശ്യപ്പെടുക
ഫീസെന്ന വ്യാജേന തട്ടിപ്പുകാര്‍ അപേക്ഷകരില്‍ നിന്ന് പണം ആവശ്യപ്പെടാറുണ്ട്. യു.എ.ഇയില്‍ നിയമവിരുദ്ധമായ വിസ നല്കല് പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കും അവര്‍ പണം ആവശ്യപ്പെട്ടേക്കാം. റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഒരു നിയമാനുസൃത റിക്രൂട്ടര്‍ പണം ആവശ്യപ്പെടുകയില്ല.