Fire force in uae:ദുബായിലെ എയർപോർട്ടിൽ തീപിടുത്തം
Fire force in uae;ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. എയർപോർട്ട് അഗ്നിശമനസേന ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചെന്ന് അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി ടെർമിനൽ 2-ലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചത്. നാൽപ്പത് മിനിറ്റിന് ശേഷം സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് ഖേദം പ്രകടിപ്പിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
Comments (0)