
Fire force in uae: ഷാർജയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; നാലുപേർ മരണപ്പെട്ടു
Fire force in uae:ഷാർജ അൽ നഹ്ദയിലെ ബുഖാറ സ്ട്രീറ്റിലെ ഒരു ബഹുനില കെട്ടിടത്തിൽ ഇന്നലെ ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തിൽ നാല് ആഫ്രിക്കൻ സ്വദേശികൾ മരിച്ചു.

148 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കൂടാതെ, പുക ശ്വസിച്ചതും നിസ്സാര പരിക്കുകളുമുള്ള ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മറ്റുള്ളവർക്ക് സ്ഥലത്തുതന്നെ പരിചരണം നൽകുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.
രാവിലെ 11 മണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ നിന്നാണ് തീ പടർന്നത്.
42 റെസിഡൻഷ്യൽ നിലകളും ഒമ്പത് നില പാർക്കിംഗ് സ്ഥലവും ഉൾപ്പെടുന്ന 51 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച കയറുകളും സ്കാർഫോൾഡിംഗും ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ മരിച്ചതെതെന്നും റിപ്പോർട്ടുകളുണ്ട്.

Comments (0)