Fish price in uae;ദുബായിലും അബുദാബിയിലും മീനിന് തീവില;മത്തിയൊന്നും കിട്ടാനില്ല, ഇരട്ടിയിലേറെ വർധനവ്; കാരണം ഇതാണ്

Fish price in uae;അബൂദാബിയിലെ മത്സ്യ മാര്‍ക്കറ്റില്‍ രണ്ടാഴ്ച മുമ്പത്തേതിനേക്കാള്‍ 70 ശതമാനം വില കൂടുതലാണ് ഫ്രഷ് മത്സ്യത്തിന്റെ വില. ദുബായിലും സ്ഥിതി മറിച്ചല്ല. ദെയ്റ വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റില്‍ വില 100 ശതമാനത്തിലേറെ വര്‍ധിച്ചതായി ഉപഭോക്താക്കള്‍ പറയുന്നു. ഇസ്രായേല്‍, ഫലസ്തീന്‍, ലബനാന്‍, ഇറാന്‍ തുടങ്ങി മേഖലയിലെ സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതാണ് മത്സ്യവില കുതിച്ചുയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംഘര്‍ഷം കാരണം പല ബോട്ടുകളും കടലിലേക്ക് ഇറങ്ങുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതാണ് മത്സ്യമാര്‍ക്കറ്റുകളില്‍ വില കുത്തനെ ഉയരാന്‍ കാരണം.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മാര്‍ക്കറ്റിലെത്തുന്ന പലരും വിലക്കൂടുതല്‍ കാരണം പതിവായി വാങ്ങാറുള്ളതിന്റെ പകുതി തൂക്കം മാത്രമേ മത്സ്യം വാങ്ങുന്നുള്ളൂ എന്നും അവര്‍ പറയുന്നു. തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളില്‍ പലരും ഇപ്പോള്‍ വിലകൂടിയ സമുദ്രവിഭവങ്ങള്‍ വാങ്ങാന്‍ മടിക്കുന്നവെന്ന് ദെയ്‌റ മാര്‍ക്കറ്റിലെ വില്‍പ്പനക്കാരനായ ഷഹറെസ് ഖാന്‍ പറഞ്ഞയുന്നു. വില്‍പ്പന കുറവായതിനാല്‍ വലിയ അളവില്‍ മത്സ്യം സ്റ്റോക്ക് ചെയ്യുന്നില്ല. ഇവിടെ വരുന്ന ആളുകള്‍ പുതിയ മത്സ്യങ്ങളാണ് പ്രതീക്ഷിക്കുന്നത് എന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നിലവില്‍ വര്‍ഷത്തിലെ ഈ സീണില്‍ സമുദ്ര മത്സ്യങ്ങളുടെ വില വലിയ തോതില്‍ കുറയേണ്ടതാണ്. കാരണം സമൃദ്ധമായ മത്സ്യ വിഭവങ്ങളാണ് ഈ സീസണില്‍ ലഭിക്കാറ്. എന്നാല്‍ ഇത്തവണ അത് കുറയുന്നില്ലെന്ന് മാത്രമല്ല വലിയ തോതില്‍ കൂടിയത് ബിസിനസിന് വലിയ രീതിയില്‍ ബാധിച്ചതായി മറ്റൊരു വ്യാപാരി സമദ് അലങ്കാര്‍ പറഞ്ഞു.

മത്സ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള വലിയ ഹമൂറിന്റെ വില, സാധാരണയായി ഒരു കിലോയ്ക്ക് 25 ദിര്‍ഹം മുതല്‍ 35 ദിര്‍ഹം വരെയാണ് ഉണ്ടാവാറ്. എന്നാല്‍ ഇപ്പോള്‍ മിക്ക സ്റ്റാളുകളിലും 55 ദിര്‍ഹത്തിന് മുകളിലാണ് അതിന്റെ വില. കിലോയ്ക്ക് 15 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ വില്‍ക്കാറുള്ള ഷേരി മത്സ്യം 30 ദിര്‍ഹത്തിന് മുകളിലാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. അതേസമയം, ഷാര്‍ജയിലെ മത്സ്യ മാര്‍ക്കറ്റില്‍ വില വര്‍ധനവ് ഉണ്ടെങ്കിലും ദുബായിലെയും അബൂദാബിയിലെയും പോലെ അത്ര രൂക്ഷമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചിലതരം മത്സ്യങ്ങളുടെ ലഭ്യതക്കുറവ് കാരണം സമുദ്രോത്പന്നങ്ങളുടെ വിലയില്‍ ചെറിയ വര്‍ദ്ധനവ്’ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റു മാര്‍ക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി വ്യാപാരികള്‍ളല്ല ഇവിടെ വില നിശ്ചയിക്കുന്നത് എന്നതിനാല്‍ വലിയ തോതില്‍ വില വര്‍ധിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അതോറിറ്റിയാണ് വില നിശ്ചയിക്കുന്നത്.

അതേസമയം, കല്‍ബ, ഖോര്‍ഫക്കാന്‍ തുടങ്ങിയ പട്ടണങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളെ വില വര്‍ധനവ് വലിയ തോതില്‍ ബാധിച്ചിട്ടില്ല. സമീപത്തെ കടലില്‍ നിന്ന് പിടിക്കുന്ന സമുദ്രവിഭവങ്ങള്‍ മാത്രമാണ് പ്രാദേശിക മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് എന്നതിനാലാണിതെന്ന് മത്സ്യ വ്യാപാരിയായ മുഹമ്മദ് അപ്കര്‍ പറഞ്ഞു. കിഴക്കന്‍ പട്ടണങ്ങളില്‍, ചെറിയ ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. അവര്‍ ആഴക്കടലിലേക്ക് പോവാറില്ല. അതുകൊണ്ടുതന്നെ ഇവിടെ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാവുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version