Flexible payment feature;ഒറ്റ കാർഡ് ഒറ്റ ക്ലിക്ക് കാര്യം എളുപ്പത്തിൽ നടക്കും: പണമിടപാടുകൾക്ക് യുഎഇയിൽ പുതിയ സംവിധാനം

Flexible payment feature; അബുദാബി: യുഎഇയിൽ പണമിടപാടുകൾ നടത്തുന്നതിന് പുതിയ ഫീച്ചർ. വിവധ പണമിടപാടുകൾക്കായി ഇനി ഒറ്റ കാർഡ് മതി. യുഎഇയിൽ കൂടാതെ യുഎസിലും ഇത് മികച്ചൊരു പണമിടപാട് സംവിധാനമായി ഉപയോ​ഗിക്കുന്നു. ഹോങ്കോങ്, ജപ്പാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ഇതിനകം ഈ സംവിധാനം ലഭ്യമായി കഴിഞ്ഞു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പണമടയ്ക്കാൻ സൗകര്യത്തിനും എളുപ്പത്തിനും ഉപഭോക്താക്കൾ കൂടുതലായി മുൻഗണന നൽകുന്നുണ്ട്. 51 ശതമാനം കാർഡ് ഉപയോക്താക്കളും ഒരു കാർഡിലൂടെ ഒന്നിലധികം അക്കൗണ്ടുകളും ഫണ്ടിങ് ശ്രോതസുകളും ഉപയോ​ഗിക്കാൻ ആഗ്രഹിക്കുന്നെന്ന് വിസ പഠനം കണ്ടെത്തി. വരും മാസങ്ങളിൽ യൂറോപ്പിലേക്ക് ഈ പുതിയ ഫീച്ചർ വിപുലീകരിക്കാൻ വിസ പദ്ധതിയിടുന്നതായി ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ആഗോള തലവൻ മാർക്ക് നെൽസൺ പറഞ്ഞു. ഫീസുകളും തടസങ്ങളുമില്ലാതെ ഡെബിറ്റും ക്രെഡിറ്റും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു കാർഡ് കൂടുതൽ ആളുകളിലേക്ക് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുകയാണെന്ന് ലെവ്ചിൻ സ്ഥിരീകരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top