
Flight crash; വിമാനം തകർന്നു വീണ് 42 മരണം; 12 പേരെ രക്ഷപ്പെടുത്തി: വീഡിയോ പുറത്ത്
Flight crash; കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു. 42 പേർ മരിച്ചതായാണ് പ്രാഥമിക കണക്കെന്ന് റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ചത്.

12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
WATCH VIDEO: https://www.facebook.com/share/v/18N5s7PhDz/?mibextid=wwXIfr
Comments (0)